Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ ഗണേശോത്സവം...

കവിയൂർ ഗണേശോത്സവം : മഹാഗണപതി പ്രതിഷ്ഠ നടന്നു

കവിയൂർ : ഗണേശോത്സവത്തിന്റെ  ഭാഗമായി  നിമഞ്ജന മഹാഗണപതി പ്രതിഷ്ഠ  കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ യജ്ഞഹോതാവ് മൂത്തേടത്തില്ലം കൃഷ്ണരരുടെ മുഖ്യകാർമികത്വത്തിൽ  നടന്നു .

ഇന്ന് പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി ഡോ. ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും .

ഇതിനോടനുബന്ധിച്ച് പുലർച്ചെ 5ന് മിഴിതുറക്കൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു .8ന് പുരാണ പാരായണം  ഉച്ചയ്ക്ക്  1ന് മഹാപ്രസാദമൂട്ട് , വൈകിട്ട്  6ന് ഗണേശ വിഗ്രഹ പൂജയും തുടർന്ന് ദീപാരാധന, രാത്രി 8ന് ഭജനയും നടക്കും .

ഞായർ രാവിലെ 8മുതൽ പുരാണ പാരായണം , ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായക പൂജ എന്നിവ ഉണ്ടാകും. വൈകിട്ട് 6ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഷ്പഗിരിയിൽ  ഡോക്ടർസ് ഡേ ആഘോഷിച്ചു

തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.  പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി...

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത...
- Advertisment -

Most Popular

- Advertisement -