Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ ഫെസ്റ്റ്...

ചെങ്ങന്നൂർ ഫെസ്റ്റ് 2025 : ഒരുക്കങ്ങൾ ആരംഭിച്ചു

ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025 ജനുവരിയിൽ  നടത്തുന്നതിനുള്ള  ഒരുക്കങ്ങൾ ആരംഭിച്ചു. ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, കൺവീനർമാരായ പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ദാനിയൽ, കെ ജി കർത്താ, ജേക്കമ്പ് വഴിയമ്പലം, ജോജി ചെറിയാൻ, എബ്രഹാം വൈക്കത്തേത്തു, കൃസ്റ്റി ജോർജ്ജ് എന്നിവർ അറിയിച്ചു.

ഫെസ്റ്റിന്റെ വിവിധ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഗവർണ്ണറന്മാർ കലാ സാഹിത്യ നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും. കലാ സാംസ്കാരിക സമ്മേളനങ്ങൾ,കർഷക സെമിനാർ,വനിതാ സമ്മേളനം, വിദ്യാർത്ഥി -യുവജന സമ്മേളനം, മാധ്യമ സെമിനാറുകളും, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ വേദിയിൽ   ആദരിക്കും
   
വ്യാവസായിക – കാർഷിക പ്രദർശനങ്ങളും വിപണനവും, വിവിധ കലാപരിപാടികൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, പുഷ്പ-ഫല പ്രദർശനം അമ്യൂസ്മെന്റ് പാർക്ക്, അക്വാ പെറ്റ് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമാകും.
     
ഫെസ്റ്റിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികൾക്ക്‌ വേണ്ടി എച്ച് എസ് എസ്, എച്ച് എസ്, യു പി  പ്രത്യേകം  പ്രസംഗ മത്സരം (ഇംഗ്ലീഷ് & മലയാളം), പ്രബന്ധ രചനാ മത്സരം (ഇംഗ്ലീഷ്& മലയാളം ), ലളിത ഗാന മത്സരം, സംഘഗാന മത്സരം എന്നിവ ഒക്ടോബർ 12-നു് ചെങ്ങന്നൂർ വൈഎം സി എ ഹാളിൽ  നടത്തും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യത്തോടെ സെപ്റ്റംമ്പർ 30 ന് മുൻപ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0479-2451111, 9446192883 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബക്രീദ് : എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരത്തേ, സർക്കാർ ഓഫിസുകൾക്കും...

എസ്.പി സുജിത് ദാസിനെതിരെ പീഡന പരാതി : നിഷേധിച്ച് സുജിത് ദാസ്

മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ...
- Advertisment -

Most Popular

- Advertisement -