Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല വെൽഫെയർ...

തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണോത്സവം 2024

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 ന് രാവിലെ  11.30 ന് തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കും. കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡിവൈഎസ്പി എസ്.അഷാദിന് ഈ വർഷത്തെ വെൽഫെയർ പുരസ്കാരം നൽകും.

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഡയറക്ടറും CEO യുമായ ഡോ. ജോർജ് ചാണ്ടി മററീത്ര നിർവഹിക്കും. സാമൂഹ്യ, രാഷ്ട്രീയ, മത നേതാക്കൾ പങ്കെടുക്കും. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കും. തുടർന്ന് ജനകീയ ഓണസദ്യയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ ചൈത്രമാസ പൊങ്കാല നടന്നു

തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചൈത്രമാസ പൊങ്കാല  തന്ത്രിമുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ദേവസ്വം പ്രസിഡൻറ് വിജയകുമാർ തുണ്ടിയിൽ...

കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത : മത്സ്യത്തൊഴിലാളി ജാഗ്രത തുടരണം

ആലപ്പുഴ : കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (29, 30) കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 2-നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 29, 30 തീയതികളിൽ...
- Advertisment -

Most Popular

- Advertisement -