Tuesday, April 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലഹരി വിപണനം...

ലഹരി വിപണനം : എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ സെപ്റ്റംബര്‍ 20 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്‌സൈസ്, പോലീസ്, ആര്‍.പി.എഫ്, കോസ്റ്റല്‍ പോലീസ്, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന ഈകാലയളവില്‍ നടത്തുന്നത്.

വാഹനങ്ങള്‍, ട്രെയിനുകള്‍, റെയില്‍വെ സ്റ്റേഷന്‍, ബീച്ച്, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍, കൊറിയര്‍ സര്‍വീസ്, പാര്‍സല്‍ സര്‍വീസ് എന്നിവ കേന്ദ്രീകരിച്ചും പരിശോധനകള്‍ കര്‍ശനമാക്കും.

അനധികൃത മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉല്‍പാദനം, വിപണനം എന്നിവ തടയുന്നതിനായുള്ള ജില്ല ജനകീയ കമ്മറ്റി എക്‌സൈസ് കോംപ്ലക്സ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ആശ സി. എബ്രഹാം അധ്യക്ഷനായി.

2023 ഡിസംബര്‍ 20 മുതല്‍ 2024 ഓഗസ്റ്റ് 30 വരെ ആലപ്പുഴ ഡിവിഷനില്‍  948 അബ്കാരി കേസുകളും, 3101  കോട്പ കേസുകളും കണ്ടെടുത്തു. 867 അബ്കാരികേസ് പ്രതികളെ പിടികൂടി. 374 ലീറ്റര്‍ സ്പിരിറ്റ്, 482.85 ലിറ്റര്‍ ചാരായം, 2310.205 ലിറ്റര് ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യം, 9744 ലിറ്റര്‍ വാഷ്, 11.75 ലിറ്റര്‍ അന്യസംസ്ഥാന മദ്യം, 410.21 ലിറ്റര്കള്ള്, 72.2 ലിറ്റര് ബിയര്‍, വ്യാജ മദ്യം 48.75 എന്നിവ കണ്ടെടുക്കുകയും 26 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 6,20,200/ രൂപ കോട്പ ഇനത്തില്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

എന്‍.ഡി.പി.എസ് കേസുകള്‍ കണ്ടുപിടിക്കുന്നതിനായി നടത്തിയ റെയിഡുകളില്‍ ഹാഷിഷ് ഓയില്‍, എം.ഡി.എം.എ. പോലുള്ള മാരക മയക്കു മരുന്നുകള്‍ കണ്ടെടുത്തു. 348 എന്‍.ഡി.പി.എസ്. കേസുകള്‍ കണ്ടെടുത്തു. 332 പ്രതികളെ അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി 133.153 കിലോ ഗഞ്ചാവ്, 1.0 ഗ്രാം ഹാഷിഷ് ഓയില്‍ 2.654 ഗ്രാം എം.ഡി.എം.എ., 24 ഗഞ്ചാവ് ചെടി, മെതംഫെറ്റാമൈന്‍, 24.5 ഗ്രാം, നിട്രോസിപാം ടാബ്ലറ്റ് 28.040 ഗ്രാം, 6 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

വ്യാജമദ്യ നിര്‍മാണം, വിപണനം, മദ്യകടത്ത്, മയുക്കുമരുന്നിന്റെ ഉപയോഗം/ വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരുകളില്‍ വിവരം നല്‍കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കും.ടോള്‍ ഫ്രീ നമ്പര്‍ ജില്ലാ കണ്‍ട്രോള്‍ റൂം -1800 425 2696, 155358, ജില്ലാ ഓഫീസ് കണ്‍ട്രോള്‍ റൂം – 0477-2252049.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെർട്ടുള്ളത് .24...

ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമാണ്:  ഗവർണർ രാജേന്ദ്ര ആർലേക്കർ

ചെറുകോൽപ്പുഴ : 113 വർഷം മുൻപ് തുടക്കം കുറിച്ച ഹിന്ദുമത പരിഷത്തിൻ്റെ പ്രസക്തി ഇക്കാലഘട്ടത്തിലും തുടരുന്നത് ആശാവഹമെന്ന്  ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പമ്പാ മണൽ പുറത്തെ വിദ്യാധിരാജ നഗറിൽ 113-മത് അയിരൂർ...
- Advertisment -

Most Popular

- Advertisement -