Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കൃഷിഭവൻ...

പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു

തിരുവല്ല : പെരിങ്ങര കൃഷിഭവൻ ഓണം സമൃദ്ധി 2024 കർഷക ചന്ത ചാത്തങ്കേരിയിൽ തുടങ്ങി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പെരിങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ നാടൻ പഴം പച്ചകറി  പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചത്.

കർഷകരിൽ നിന്നും   പച്ചക്കറികൾ 10% അധികവില നൽകി സംഭരിക്കുന്നതും പൊതു വിപണി വിലയേക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. 11 മുതൽ 14  വരെ നടത്തപ്പെടുന്ന ചന്തയുടെ ഉദ്ഘാടനം  ചാത്തങ്കേരി ജംഗ്ഷനിൽ പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ഷീന മാത്യു അധ്യക്ഷത വഹിച്ചു.

പെരിങ്ങര കൃഷി ഓഫീസർ  ഡോ. അഞ്ജു മറിയം ജോസഫ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  റിക്കു മോനി വർഗീസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ  ജയ എബ്രഹാം, ബ്ലോക്ക്‌ മെമ്പർ  അനു സി കെ, വാർഡ് മെമ്പർമാരായ  ശാന്തമ്മ ആർ നായർ, മാത്തൻ ജോസഫ്,  സനിൽകുമാരി എസ്,  അശ്വതി രാമചന്ദ്രൻ,  ചന്ദ്രു എസ്, കാർഷിക വികസന സമിതി അംഗങ്ങളായ  പ്രമോദ് ഇളമൺ,  ഓമന മോഹൻദാസ്, അജു ഉമ്മൻ, സുഗോർ, അസിസ്റ്റന്റ് കൃഷി ഓഫീസർ  പ്രേംകുമാരി എൽഎന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൂംമ്പാ ഡാൻസ് പരിശീലനം : ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും. ഇതിന്റെ...
- Advertisment -

Most Popular

- Advertisement -