Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജപ്തി ഭീഷണി...

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി

ആലപ്പുഴ: കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിട്ട  പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി.  വീടിന്റെ ആധാരം രാജപ്പന്റെ കുടുംബത്തിന് കൈമാറി കേന്ദ്രമന്ത്രി.  കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്.

മത്സ്യ ബന്ധന തൊഴിലിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. വീട് പണിക്കും അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്ക്കുമായിട്ടാണ് രാജപ്പൻ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്. എന്നാൽ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി ഭീഷണി നേരിടുകയായിരുന്നു.

അഞ്ച് ദിവസം മുൻപാണ് താൻ ഈ വാർത്ത ശ്രദ്ധിച്ചതെന്നും അതിന്റെ പശ്ചാത്തലത്തിൽ വിളിച്ച് അന്വേഷിച്ചു. കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി കൊടുത്തിട്ടുള്ളത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് സംസാരിച്ചിരുന്നു. എത്രയും വേഗം വേണ്ടതെല്ലാം ചെയ്യുമെന്നും സുരേഷ്ഗോപി പറഞ്ഞു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട : മിഥുന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും....

കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചു: ശശി തരൂര്‍ എംപി

തിരുവനന്തപുരം: കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തിന് ആഗോളതലത്തില്‍ പ്രാധാന്യം വര്‍ധിപ്പിച്ചതായി ശശി തരൂര്‍ എംപി. ആഗോള കപ്പല്‍ ഗതാഗത്തതിന്റെ ശ്രദ്ധ തന്റെ മണ്ഡലത്തിലേക്ക് തിരിയുന്നു എന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസിറ്റിലാണ് തരൂര്‍...
- Advertisment -

Most Popular

- Advertisement -