Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകടുവ ഇറങ്ങിയതായി...

കടുവ ഇറങ്ങിയതായി പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി: മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.      

കോന്നി : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയെന്ന് കാട്ടി വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പാടം ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കൂടൽ പൊലീസ്അറസ്റ്റ് ചെയ്തു. കൂടൽ അതിരുങ്കൽ പാക്കണ്ടം സ്വദേശികളായ ആത്മജ് (20), അരുൺ മോഹനൻ (32),ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി ആദർശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ടോടെയാണ് കൂടൽ ഇഞ്ചപ്പാറ ഭാഗത്ത് ഇറങ്ങിയ കടുവയുടേത് എന്ന തരത്തിൽ പ്രതികൾ വ്യാജമായി സൃഷ്ടിച്ച കടുവയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. കടുവ ഇറങ്ങിയതായുള്ള വ്യാജ വാർത്തയെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി.

പാടം ഫോറസ്റ്റ് ഓഫീസിലെ വനം വകുപ്പ് ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ കടുവ ഇറങ്ങിയതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മനസ്സിലാക്കുകയും കൂടൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ആളുകളെ തിരിച്ചറിയുകയും മണിക്കൂറുകൾക്കകം  അറസ്റ്റ് ചെയ്യുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴയ്ക്ക് സാധ്യത

കോട്ടയം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും...

അകപ്പൊരുൾ സാഹിത്യ വേദി

തിരുവല്ല : സാഹിത്യ സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ ജൂൺ മാസ സംഗമം തിരുവല്ല വൈഎംസിഎ ൽ വച്ച് നടന്നു. പ്രൊഫസർ എ ടി ളാത്തറ അധ്യക്ഷത വഹിച്ചു . പ്രൊഫ. കെ...
- Advertisment -

Most Popular

- Advertisement -