Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsKochiബിവറേജ് ഔട്ട്ലെറ്റിൽ...

ബിവറേജ് ഔട്ട്ലെറ്റിൽ പൊലീസുകാരന്റെ അതിക്രമം : പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമം

കൊച്ചി : ബവ്റിജസ് കോർ‍പറേഷനിലെ ഔട്ട്‍ലെറ്റിൽ മദ്യലഹരിയില്‍ പൊലീസുകാരന്റെ അതിക്രമം.പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുകയും തടഞ്ഞ വനിതാ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.എറണാകുളം പട്ടിമറ്റത്താണ് സംഭവം. ജീവനക്കാരുടെ പരാതിയിൽ പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയാണ് ​ഗോപി പട്ടിമറ്റത്തെ ബീവറേജ് ഔട്ട്ലെറ്റിൽ എത്തിയത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ മദ്യക്കുപ്പിയെടുത്ത് ബിൽ അടയ്‌ക്കാതെ പുറത്തേക്ക് പോയി.തടയാൻ ശ്രമിച്ച വനിതാ ജീവക്കാരി ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു.ഉന്തിലും തള്ളിലും ബെവ്കോ ഔട്ട്ലെറ്റിന്റെ വാതിലും തകർത്തു. പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീത്വത്തെ അ‌പമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം : നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവിന്റെ മരണം കോളറ മൂലമെന്ന് സംശയം .തൊളിക്കോട് സ്വദേശി അനു(26)വാണു മരിച്ചത് .അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികൾ കൂടി...

സ്കൂൾ വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകിയ മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പിടിയിൽ

തിരുവല്ല :  സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്ന മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ( 39)...
- Advertisment -

Most Popular

- Advertisement -