Monday, May 11, 2026
No menu items!

subscribe-youtube-channel

HomeNewsഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം  5 ന് തുടങ്ങും

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ, തട്ടക്കുടി. യജ്ഞ പൗരാണികർ ഇളമ്പൽ പ്രമോദ്, നാരങ്ങാനം ഗോപകുമാർ, പുത്തൂർ ജീവൻ എന്നിവരാണ്.

യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര  4 ന് വൈകിട്ട് 4.30ന് കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, വാദ്യമേള, കരകം, കലാരൂപങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും.  തുടർന്ന് 6 ന് ഭദ്രദീപ പ്രകാശനം സീരിയൽ താരം മോഹൻ അയിരൂർ നിർവഹിക്കും. ദിവസവും രാവിലെ 5 ന് ഗണപതി ഹോമം, 6.30 ന് ലളിതാസഹസ്രനാമജപം, 7 ന് ഗ്രന്ഥ നമസ്ക്കാരം, തുടർന്ന്  ദേവീ ഭാഗവത പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട് ഉണ്ടാകും

5 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് ഭദ്രദീപ പ്രതിഷ്ഠ, 9.30 ന് ശ്രീസൂക്തം. 6 ന് രാവിലെ 6.30 ന് ലളിതാസഹസ്രനാമജപം, 1ന് നാരായണീയ പാരായണം. 7 ന് രാവിലെ 9 ന് ഗായത്രി ഹോമം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 8 ന് തീയ്യാട്ട്. 8 ന് രാവിലെ 9 ന് നവാക്ഷരീ ഹോമം. 9 ന് രാവിലെ 9 ന് നവഗ്രഹ പൂജ.

10 ന് രാവിലെ 10.45 ന് അഷ്ടലക്ഷമീ പൂജ, 11 ന് പാർവ്വതീ പരിണയം, ഉമാമഹേശ്വരപൂജ, 12.30ന് തിരുവാതിരകളി, 5 ന് സർവ്വൈശ്വര്യപൂജ. 11 ന് രാവിലെ 9 ന് മഹാമൃത്യൂഞ്ജയഹോമം, 5ന് മാതൃപൂജ. 12 ന് രാവിലെ 9 ന് ധാരാഹോമം, 5ന് കുമാരീ പൂജ.

സമാപന ദിവസമായ 13ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം, 10.30 ന് അവഭൃഥമംഗലസ്നാനം തുടർന്ന്  കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടാകും.

പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത്, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടും ചൂട് തുടരുന്നു: പാലക്കാട് ചൂട് 41.1 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പുനലൂരാണ് രണ്ടാമത്. അവിടെ 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ്...

ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ...
- Advertisment -

Most Popular

- Advertisement -