Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsലെബനനിൽ ഹിസ്ബുള്ളക്കെതിരെ...

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്.

ഇസ്രായേലിന്റെ വടക്കൻ മേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലെബനൻ ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ ഭീഷണി ഉയരുന്നുണ്ടെന്നും ഇത് ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

അതെസമയം ,ഇസ്രായേൽ സൈന്യം കരയുദ്ധം ആരംഭിച്ചാൽ തിരിച്ചടിക്കാൻ തയ്യാറാണെന്ന് ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു. അതിർത്തിയിൽ അദൈസക്കും കഫർകിലയ്‌ക്കും ഇടയിലായി ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായും ഹിസ്ബുള്ള അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി

കൊല്ലം : കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. തേവലക്കര ഡിവിഷനിലെ ഓവര്‍സിയറായ എസ്.ബിജുവിനെ സസ്‌പെൻഡ് ചെയ്തു  .കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ വൈദ്യുതി മന്ത്രിക്ക് കൊടുത്ത റിപ്പോര്‍ട്ടിൻ...

തൊഴിൽരംഗത്ത് പുതിയ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് 4 തൊഴിൽ കോഡുകൾ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി : തൊഴിൽരംഗത്ത് പുതിയ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട് 4 തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു .രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് 4 തൊഴിൽ കോഡുകൾ കൊണ്ടുവന്നത്.അസംഘടിത...
- Advertisment -

Most Popular

- Advertisement -