Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ കാറും...

കുറ്റൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന തിരുവൻവണ്ടൂർ  പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ ( 56 ) ആണ് മരിച്ചത്. ഇന്ന് (ബുധൻ) രാത്രി 9.15 ആയിരുന്നു അപകടം.

തിരുവല്ല ഭാഗത്ത് നിന്നും തിരുവൻ വണ്ടൂരിലേക്ക് വന്ന സ്കൂട്ടറും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങൾ  നീക്കം ചെയ്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട : പതിനേഴുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ  ജീവപര്യന്തം കഠിനതടവിന് പുറമെ 8 വർഷം കഠിനതടവിനും ശിക്ഷിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി പി ജയകൃഷ്ണൻ. കടമ്മനിട്ട നാരങ്ങാനം...

ക്ലാസിക്കുകളും മെഗാഹിറ്റുകളും കോര്‍ത്തിണക്കി എന്റെ കേരളം ഫിലിം ഫെസ്റ്റിവല്‍

ആലപ്പുഴ : ഒരിക്കല്‍ കൂടി തീയേറ്ററില്‍ കാണണമെന്ന് കൊതിക്കുന്ന പഴയ ക്ലാസിക്ക് ഹിറ്റ് സിനിമകളുണ്ടോ എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനമേളയിലേക്ക് വരൂ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തീയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ...
- Advertisment -

Most Popular

- Advertisement -