Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsവിജയദശമി ദിനത്തിൽ ആയിരക്കണക്കിന്...

വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു   

തിരുവല്ല:  അറിവിൻ്റെ ദേവതയ്ക്കു പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു.  താലൂക്കിൻ്റെ വിവിധയിടങ്ങളിൽ  ക്ഷേത്രങ്ങളിലും സ്ക്കൂളുകളിലും വീടുകളിലും വിദ്യാരംഭം നടന്നു. ദക്ഷിണ മൂകാംബിക പനച്ചിക്കാട്, ക്ഷേത്രത്തിൽ 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ  പുലർച്ചെ മുതൽ വിദ്യാരംഭം നടന്നത്. ഇരുപതിനായിരത്തോളം കുട്ടികൾ വിദ്യാരംഭത്തിന് എത്തിയിരുന്നു. സരസ്വതീ നടയ്ക്കുമുൻപിൽ അറിവിന്റെ ആദ്യാക്ഷരങ്ങളും കലയുടെ അരങ്ങേറ്റവുമായി ഭക്തർ നിറഞ്ഞു.
ദുർഗാഷ്ടമിയും മഹാനവമിയും ഒഴികെ ദിവസഭേദമോ സമയഭേദമോ ഇല്ലാതെ ഇവിടെ വിദ്യാരംഭം നടത്താൻ നിരവധി ഭക്തരെത്തി.

തിരുവല്ല മുത്തൂർ സരസ്വതി ക്ഷേത്രം, കാവുംഭാഗം ഏറങ്കാവ് ക്ഷേത്രം,
കദളിമംഗലം ക്ഷേത്രം, പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രം, പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി.വട്ടമൂട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് .40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതിനെ തുടർന്ന്...

ഷഫീക്ക് വധശ്രമ കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാർ

തൊടുപുഴ : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി.ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്,...
- Advertisment -

Most Popular

- Advertisement -