Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഎ ഡി...

എ ഡി എമ്മിന്റെ മരണം : പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം : ബിജെപി

പത്തനംതിട്ട : കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയും ആയ നവീൻ ബാബുവിനെ കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വച്ച് പരസ്യമായി അപമാനിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതിരുന്നിട്ടും അവിടെ കയറി വന്ന് കലക്ടറുടെ സാന്നിധ്യത്തിൽ എ ഡി എമ്മിനെ പരസ്യമായി അപമാനിക്കുകയും ഭീക്ഷണിപ്പെടുത്തുകയും വഴി തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരോടുള്ള സി പി എം സമീപനം എന്തായിരിക്കും എന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെളിയിച്ചിരിക്കുകയാണ്.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും ഇതിൽ പി പി ദിവ്യയുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീകരിച്ച നീർവിളാകം റോഡിന്റെ വശങ്ങളിൽ കുഴി : യാത്രക്കാർ ഭീതിയിൽ

ആറന്മുള: ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച നീർവിളാകം - കുറിച്ചിമുട്ടം റോഡിന്റെ വശങ്ങൾ താഴ്ന്ന് കിടക്കുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നു. റോഡ് നവീകരിച്ചതോടെ നിലവിലെ പ്രതലം ഒരടിയോളം ഉയർന്നതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. പുനർ നിർമ്മാണം...

പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത യോഗം മാറ്റി

ചങ്ങനാശ്ശേരി : ശബരിമല അയ്യപ്പ സംഗമത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ എൻഎസ്എസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത യോഗം മാറ്റി. അജണ്ടയുമായി നിശ്ചയിച്ച യോഗം മാറ്റിവെക്കേണ്ടിവരുന്നത് വളരെ അപൂർവമാണ്. പെരുന്ന എൻഎസ്‌എസ് ആസ്ഥാനത്ത് ഞായറാഴ്ച രാവിലെ...
- Advertisment -

Most Popular

- Advertisement -