Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsമല്ലപ്പള്ളി പാറക്കടവ്...

മല്ലപ്പള്ളി പാറക്കടവ് പാലം: പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി

തിരുവല്ല: തിരുവല്ലാ നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി പാറക്കടവ് പാലം പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 2016 ൽ കിഫ്ബി പദ്ധതി പ്രകാരം 10 കോടി രൂപയുടെ  ഭരണാനുമതി ലഭിച്ചിരുന്ന പാലത്തിന്റെ നിർമ്മാണത്തിന്  2017 ൽ  9.35 കോടി രൂപയുടെ സാമ്പത്തികാനുമതിയും, 2019 ൽ 9.32 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു.

പ്രവൃത്തി 7 തവണ ടെണ്ടർ  ചെയ്തു വെങ്കിലും ആദ്യ തവണകളിൽ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കുകയും പിന്നീട് സമർപ്പിക്കപ്പെട്ട ടെണ്ടറിലെ തുക അനുവദനീയമായതിനേക്കാൾ വളരെ  കൂടുതലായതിനാലും ടെണ്ടറുകൾ ഒന്നും തന്നെ ഫലകരമായില്ല. പിന്നീട് ഒരു കരാറുകാരൻ 9.59 കോടി രൂപയ്ക്ക് സമർപ്പിച്ച ദർഘാസ്,  ടെണ്ടര്‍ അപ്രൂവൽ കമ്മിറ്റി അംഗീകരിച്ച് പണികൾ ഏൽപ്പിക്കുവാൻ തയ്യാറായെങ്കിലും കരാറുകാരന്‍  എഗ്രിമെന്റ് വയ്ക്കുവാൻ എത്താഞ്ഞ  സാഹചര്യത്തില്‍ ആ ടെണ്ടറും റദ്ദു ചെയ്യപ്പെട്ടു.

നിരന്തരം ടെണ്ടർ ചെയ്തിട്ടും പ്രതികരണങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ, കിഫ്‌ബി അവലോകന യോഗത്തിൽ പാലത്തിന്റെ  രൂപകല്പന പരിഷ്കരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടതനുസരിച്ചു, ജി എസ് റ്റി പുതുക്കിയ നിരക്കുകൾ, ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക തുടങ്ങിയവ ഉൾപ്പെടുത്തി പുതുതായി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 11.78  കോടി രൂപയുടെ  സാമ്പത്തികാനുമതിയും, പാലത്തിന്റെ നിർമാണത്തിനുള്ള സാങ്കേതികാനുമതിയും ലഭിച്ചതിനാൽ  ടെണ്ടർ ചെയ്യുവാനുള്ള നടപടികൾ നടന്നു വരുന്നതായി എം എൽ എ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ  27 ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ   സത്യപ്രതിജ്ഞ ഈ മാസം 27 ന്  വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ്...

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ആറ്റിങ്ങൽ : കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.ഇന്നു രാവിലെ ആറിന് ആറ്റിങ്ങൽ മാമത്ത് വച്ചായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണ് തീപിടിച്ചത്.ആളപായമില്ല. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ...
- Advertisment -

Most Popular

- Advertisement -