Saturday, July 4, 2026
No menu items!

subscribe-youtube-channel

HomeNewsപളളിയോടങ്ങളെ ആദരിച്ചു

പളളിയോടങ്ങളെ ആദരിച്ചു

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ തോട്ടപുഴശ്ശേരി (ബി ബാച്ച്), ലൂസേഴ്സ് ഫൈനലില്‍ രണ്ടാംസ്ഥാനം നേടിയ ചിറയിറമ്പ് (എ ബാച്ച് ), മികച്ച ചമയത്തിന് ഒന്നാംസ്ഥാനം നേടിയ മാരാമണ്‍ പളളിയോടങ്ങളെ തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ആദരിച്ചു. ജലോത്സവത്തില്‍ പങ്കെടുത്ത പഞ്ചായത്തിലെ അഞ്ച് പളളിയോടങ്ങള്‍ക്ക് 10,000 രൂപ വീതം ഗ്രാന്റ് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിന്‍ അധ്യക്ഷയായ യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. കൃഷ്ണകുമാര്‍, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസി മാത്യു, വാര്‍ഡ് അംഗങ്ങളായ റ്റി. കെ. രാമചന്ദ്രന്‍ നായര്‍, കെ. പ്രതീഷ്, റെന്‍സിന്‍ കെ. രാജന്‍, രശ്മി ആര്‍. നായര്‍, അനിത ആര്‍. നായര്‍, റീന തോമസ്, അജിത റ്റി. ജോര്‍ജ്, ലത ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടം : വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

കോഴിക്കോട് : പരസ്യ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിക്കുക, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊച്ചി : ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി .കേസിൽ എംഎൽഎയ്ക്കെതിരായ അറസ്റ്റ് വിലക്കും വ്യാഴാഴ്ച വരെ നീട്ടി.വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം...
- Advertisment -

Most Popular

- Advertisement -