Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ : നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌ . മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി 27 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര ഒക്ടോബർ 26 വരെ കോട്ടയം ജില്ലാ കളക്ടർ നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഒക്ടോബർ 26 വരെ നിരോധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അബാന്‍ മേല്‍പാലം നിര്‍മാണത്തിനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് സ്പാന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മാര്‍ച്ച് 17 മുതല്‍ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക്...

പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു

തിരുവല്ല : ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേള ലോഗോ പ്രകാശന കർമ്മം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. മനുഷ്യ ബന്ധങ്ങളിൽ അകൽച്ചയും വിദ്വേഷവും മത്സരവും...
- Advertisment -

Most Popular

- Advertisement -