Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടില്‍ അതിക്രമിച്ചുകയറി...

വീട്ടില്‍ അതിക്രമിച്ചുകയറി 20-കാരിയെ പീഡിപ്പിക്കാൻ ശ്രമം : കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടിൽ അതിക്രമിച്ചുകയറുകയും യുവതിയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട യുവതി അയൽവാസികളെ വിവരം അറിയിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടല്‍: പരാതി നല്‍കാം

ആലപ്പുഴ: ദേശീയപാത വികസനവുമായും സിറ്റി ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവൃത്തി മൂലവും കുടിവെള്ള പൈപ്പ്ലൈന്‍ വ്യാപകമായി പൊട്ടുന്നുണ്ട്. ഇത് നന്നാക്കാനുള്ള ഉത്തരവാദിത്വം ജോലികള്‍ ചെയ്യുന്ന കരാറുകാരില്‍ നിക്ഷിപ്തമാണെന്ന് വാട്ടര്‍ അതോറിറ്റി സപ്ലൈ പ്രോജക്ട്...

Kerala Lotteries Results : 08-05-2025 Karunya Plus KN-571

1st Prize ₹1,00,00,000/- PK 782442 (PATTAMBI) Consolation Prize ₹5,000/- PA 782442 PB 782442 PC 782442 PD 782442 PE 782442 PF 782442 PG 782442 PH 782442 PJ 782442...
- Advertisment -

Most Popular

- Advertisement -