Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂർ പൂരം...

തൃശൂർ പൂരം : ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസ്

തൃശൂർ : തൃശ്ശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു.തൃശൂർ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്.രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസിൽ മനുഷ്യനു ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലൂടെ ഓടിച്ചെന്നാണ് കേസ്. അഭിഭാഷകനായ തൃശൂർ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം: ആരവം-2025

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റയും ICDSയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അങ്കണവാടി കലോത്സവം ആരവം -  2025 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം...

നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്‌ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം.കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി...
- Advertisment -

Most Popular

- Advertisement -