Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeEducationപിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു...

പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾ ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക പരിമിതികൾ തടസം സൃഷ്ടിക്കാതിരിക്കാൻ, യോഗ്യതയുള്ള വിദ്യാർഥികൾക്കു സാമ്പത്തികസഹായം നൽകുന്നതിനുള്ള പിഎം-വിദ്യാലക്ഷ്മി പദ്ധതിക്കു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഈടുരഹിത-ജാമ്യരഹിത സൗജന്യ വിദ്യാഭ്യാസ വായ്പ പ്രാപ്തമാകും.

രാജ്യത്തെ മികച്ച ഗുണനിലവാരമുള്ള 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അ‍ർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും. 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് ഇന്ത്യാ ഗവണ്മെന്റ് 75% വായ്പാ ഈട് നൽകും.8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ ഇളവും പദ്ധതി വഴി നൽകും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികൾക്ക് പലിശ ഇളവു നൽകും.നിലവിൽ PM-USP CSIS-ന് കീഴിൽ 4.5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും അംഗീകൃത സ്ഥാപനങ്ങളിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പൂർണ പലിശ ഇളവ് ലഭിക്കും.

പ്രതിവർഷം 22 ലക്ഷത്തിലധികം വിദ്യാർഥികൾക്കു സഹായകമാകുന്ന പദ്ധതിയിൽ പിഎം-വിദ്യാലക്ഷ്മി” എന്ന ഏകീകൃത പോർട്ടലിലൂടെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയ്ക്കും പലിശ ഇളവിനും അപേക്ഷിക്കാൻ കഴിയും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര പഞ്ചായത്ത്  സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രിന്ററും വിതരണം  ചെയ്തു

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്ത് 2024 -2025 ജനകീയ ആസൂത്രണ പദ്ധതിയിൽ നടപ്പിലാക്കിയ  പഞ്ചായത്തിലെ എല്ലാ ഗവൺമെന്റ് എൽ.പി സ്കൂളുകൾക്കും നൽകുന്ന ലാപ്ടോപ്പിന്റെയും പ്രിന്ററിന്റെയും വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ്...

ശബരിമല സന്നിധാനത്ത് കാട്ടുപോത്ത് : തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ച

ശബരിമല : കാട്ടുപോത്ത് കൂട്ടം ശബരിമല സന്നിധാനത്ത് എത്തിയത്  തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ചയായി മാറി. ചൊവ്വ വൈകുന്നേരം എത്തിയതിന് പുറമെ ഇന്ന് രാവിലെയും കുഞ്ഞുങ്ങളുമടങ്ങുന്ന കാട്ട്പോത്ത് കൂട്ടമാണ് സന്നിധാനത്തിന് സമീപം എത്തി ഭക്തർക്ക്...
- Advertisment -

Most Popular

- Advertisement -