Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsറോഡിൽ കേക്ക്...

റോഡിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം : ഒന്നാം പ്രതി അറസ്റ്റിൽ

പത്തനംതിട്ട : റോഡിൽ കേക്ക് മുറിച്ച്  പിറന്നാളാഘോഷം നടത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. 20 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . വാഹനഗതാഗതം തടസ്സപ്പെടുത്തിയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ ആഘോഷം നടത്തിയതിനാണ് കേസെടുത്തത്. വെട്ടിപ്രം പൂവൻപാറ സ്വദേശി ഷിയാസ് ആണ് സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി 9.15 ന്  സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ഗതാഗത തടസം സൃഷ്ടിച്ച് ജന്മദിനം ആഘോഷിച്ചത്.

ഏറെ സമയം പൊതുവഴി തടഞ്ഞ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്. ഐ. ജിനുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  ഷിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

ഇയാളുടെ സുഹൃത്തുക്കളായ അജിൻ, ശ്യം തുടങ്ങി സംഘത്തിലുണ്ടായിരുന്ന ഇരുപതോളം പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ ഇഴയുന്ന വികസനം വ്യാപാരികൾക്ക് തലവേദനയാകുന്നു

പത്തനംതിട്ട : ടൗണിൽ കെ എസ് ആർ ടി സി ജംഗ്ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് മേൽപ്പാലം നിർമ്മാണത്തിൻ്റെ പേരിൽ ഗതാഗതം തടസപ്പെടുത്താൻ തുടങ്ങിയിട്ട് നാല് വർഷങ്ങൾ പിന്നിടുന്നു. ഇതോടെ...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.ഒന്നാം പ്രതി രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കോടതി നടപടി. ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -