Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorമണ്ഡല കാലം...

മണ്ഡല കാലം : പരിശോധന കര്‍ശനമാക്കി ഗതാഗതവകുപ്പ്

ചെങ്ങന്നൂർ: മണ്ഡല തീര്‍ത്ഥാടന കാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു. ചെങ്ങന്നൂരിലേക്കു സര്‍വ്വീസ് നടത്തുന്ന എല്ലാ സ്വകാര്യ സ്റ്റേജ് കാരിയേജ് വാഹനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി സ്റ്റാന്‍ഡില്‍ തന്നെ ആളെ ഇറക്കണം. മദ്യപിച്ചുള്ള ഡ്രൈവിങ് അനുവദിക്കില്ല.

അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറുന്നതോ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ശക്തമായ നടപടി എടുക്കും. സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള നിരക്കില്‍ മാത്രം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തേണ്ടതാണ്. അല്ലാത്തപക്ഷം വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും.

രാത്രി കാലങ്ങളില്‍ ചെങ്ങന്നൂര്‍ റെയിവേ സ്റ്റേഷനില്‍ നിന്നും സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍, ടാക്സി വാഹനങ്ങള്‍ എന്നിവ വാഹനത്തിന്റെ എല്ലാ രേഖകളും ഡ്രൈവറുടെ ലൈസന്‍സുമടക്കം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹിമാചലിൽ 9 എംഎൽഎമാർ ബി ജെപിയിൽ

ന്യൂ ഡൽഹി : ഹിമാചൽപ്രദേശിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും 3 സ്വതന്ത്രരും അടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര...

യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

ആലപ്പുഴ :ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.അമ്പലപ്പുഴ തറമേഴം വീട്ടിൽ നവാസിന്റെ മകൻ സൽമാൻ (20) ആണ് മരിച്ചത്.വണ്ടാനം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -