Friday, April 18, 2025
No menu items!

subscribe-youtube-channel

HomeCareerനഴ്സിങ് വിദ്യാർഥിനിയുടെ...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് പരാതി നൽകി

പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന ഡിജിപിയ്ക്ക് പരാതി നൽകി. അമ്മുവിൻ്റെ മരണത്തിൽ ദുരുഹത ഉണ്ടെന്നും യഥാർഥ പ്രതികളെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അതേ സമയം അമ്മു വിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാലയിലെ അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കുമെന്ന് സർവകലാശാല സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ഡോ.വി.വി. ഉണ്ണികൃഷ്ണൻ അറിയിച്ചു

അമ്മുവിൻ്റെ ചികിത്സാകാര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ച സംഭവിച്ചതായി അമ്മുവിൻ്റെ സഹോദരൻ അഖിൽ സജീവ് പറഞ്ഞു. അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ തങ്ങൾ ആവശ്യപ്പെട്ടില്ല. ആരോ മന:പൂർവം പറഞ്ഞതാണ് ഇത്. അമ്മുവിൻ്റെ പുസ്തകത്തിൽ “ഐ ക്വിറ്റ്” എന്ന് എഴുതിയത് അമ്മു അല്ലെന്നും മറ്റാരോ ആണെന്നും സഹോദരൻ പറഞ്ഞു.

അമ്മുവിൻ്റെ ഫോണിലെ ഏതാനും നമ്പരുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും അഖിൽ പറഞ്ഞു. സഹപാഠികളായ ബാക്കി 6 പേരേ കൂടി ചോദ്യം ചെയ്യണമെന്നും സഹോദരിയുടെ മരണത്തിലെ ദുരൂഹത  മാറ്റിത്തരണമെന്നും അഖിൽ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കൊടുമണ്ണിൽ വീട്ടിലെ കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുത്വാകുന്ന് ശ്രീജിത് ഭവനിൽ പ്രശാന്ത് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്. അടൂരിൽ നിന്ന്...

നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ

തിരുവല്ല :  നൂറുകണക്കിന് ആളുകളിൽ നിന്നും ചിട്ടിയുടെയും സ്ഥിര നിക്ഷേപത്തിന്റെയും പേരിൽ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി അടക്കം രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിൽ.  തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എസ് എൻ...
- Advertisment -

Most Popular

- Advertisement -