Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeCareerഭാര്യാഭര്‍ത്താക്കന്‍മാര്‍ തുറന്നു...

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തുറന്നു സംസാരിക്കണം : അഡ്വ. എലിസബത്ത് മാമന്‍ മത്തായി

പത്തനംതിട്ട: ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ തുറന്ന സംസാരമില്ലാത്തത് പല കുടുംബബന്ധങ്ങളും തകരുന്നതിന് വഴിയൊരുക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  കമ്മിഷന്‍ മെഗാ അദാലത്തിലാണ് പരാമര്‍ശം.
പരസ്പരം മനസിലാക്കിയുള്ള സംസാരത്തിലൂടെ  പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും.  

കുടുംബപ്രശ്നം, വഴിതര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതലായും എത്തിയത്.ആകെ 60 പരാതികള്‍ പരിഗണിച്ചതില്‍ 17 എണ്ണം തീര്‍പ്പാക്കി.

പാനല്‍ അഭിഭാഷകരായ അഡ്വ. സബീന, അഡ്വ. സീമ, പന്തളം ഐ.സി.ഡി.എസ് സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍ അമല എം. ലാല്‍, പോലിസ് വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ഷെമി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ്...

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് : ജില്ലയിൽനിന്ന് നാല് താരങ്ങൾ  

പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ,...
- Advertisment -

Most Popular

- Advertisement -