Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKochiപതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്...

പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് : പൊലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കും

കൊച്ചി : ശബരിമലയിൽ പതിനെട്ടാംപടിയിൽ തിരിഞ്ഞു നിന്നുകൊണ്ട് പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് വിവാ​ദമായതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും . എസ്എപി ക്യാംപിലെ 23 പൊലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് കണ്ണൂരിൽ കെഎപി ക്യാമ്പിൽ അയയ്ക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എഡിജിപി എസ്‍.ശ്രീജിത്ത് വ്യാഴാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് വിവാദമായിരുന്നു.തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് എഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ...

റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ഇന്നുമുതൽ  അനിശ്ചിതകാലത്തേക്ക് ആരംഭിച്ച കടയടപ്പ് സമരം റേഷന്‍ വ്യാപാരികള്‍ പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന്...
- Advertisment -

Most Popular

- Advertisement -