Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഫെംഗൽ ചുഴലിക്കാറ്റ്...

ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും : അതീവ ജാഗ്രത

ചെന്നൈ : ഫെംഗൽ ചുഴലിക്കാറ്റ് ഇന്ന് കര തൊടും.ഇന്ന് ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്‌ക്കലിനും മാമല്ലപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് നിഗമനം.തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്.നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.

തമിഴ്നാട്ടിൽ 8 ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.

ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി.തമിഴ്നാട്ടിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഇന്നത്തെ പരിപാടി റദ്ദാക്കി.ചുഴലിക്കാറ്റ് തീരം കടക്കുമ്പോൾ ചെന്നൈ ഉൾപ്പെടെ വിവിധ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണത്ത് മറ്റൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിലേക്ക് കടക്കുന്നു

നിരണം : നിരണത്തുനിന്ന് രണ്ടാമതൊരു ചുണ്ടൻ വള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു.'പുണ്യാളൻ നിരണം' എന്ന പേരിലാണ് ചുണ്ടൻ വള്ളം നിർമ്മിക്കുന്നത്. വള്ളത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ തടി  അടൂർ പറക്കോട് നിന്നും നിരണം ഇരതോട്ടിൽ...

ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ് : ഹിസ്ബുല്ലയുടെ മനുഷ്യകവചം ആകാതെ ലബനനിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന മുന്നറിയിപ്പു നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.യുദ്ധം ലെബനനെതിരെയോ അവിടുത്തെ ജനങ്ങള്‍ക്കെതിരെയോ അല്ലെന്നും ഇറാന്‍ പിന്തുണയ്ക്കുന്ന സായുധ...
- Advertisment -

Most Popular

- Advertisement -