Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ വാർഡ്...

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ നൽകണം. മറ്റ് മാർഗ്ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷൻ അറിയിച്ചു.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്. കരട് നിർദ്ദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും ലഭ്യമാണ്.

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയ്ക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030.എന്ന വിലാസത്തിലാണ് നൽകേണ്ടത്. വാർഡ് വിഭജന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ സ്വീകരിക്കുന്നതല്ല.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കത്തിടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയ്ക്ക് അയക്കണം. മേൽവിലാസം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ്, ജനഹിതം, വികാസ്ഭവൻ പി.ഒ – 695033, തിരുവനന്തപുരം. ഫോൺ: 0471-2328158.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അത്തം നാളിൽ ബന്ദി പൂവ് വിളവെടുപ്പ് നടത്തി കുറ്റൂർ കൃഷി ഭവൻ

കുറ്റൂർ : കുറ്റൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കല്ലൻ പറമ്പിൽ ബിനു കുമാർ എന്ന കർഷകന്റെ കൃഷിയിടത്തിൽ ബന്ദി പൂവ് കൃഷി യുടെ വിളവെടുപ്പ് പ്രസിഡന്റ്‌ അനുരാധ സുരേഷ് നിർവഹിച്ചു. അഞ്ചാം വാർഡ്...

വെഞ്ഞാറമൂട്ടിൽ കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ 16കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുന്റെ (16)മൃതദേഹം ഇന്ന് രാവിലെയാണ്...
- Advertisment -

Most Popular

- Advertisement -