Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeCareerവാഹനത്തിൽ നിരോധിത...

വാഹനത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : കൈപ്പട്ടൂർ വി എച്ച് എസ് എസ്സിന് സമീപം കാർ നിർത്തിയിട്ട്  നിരോധിത പുകയില ഉൽപ്പന്നങ്ങൾ  വില്പന നടത്തിയ രണ്ട് യുവാക്കളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട പള്ളിപ്പടിഞ്ഞാറ്റേതിൽ വിളാകംപുരയിടം വീട്ടിൽ അമീർഖാൻ(42), വിളാകംപുരയിടം വീട്ടിൽ മുബാറക്ക്(28) എന്നിവരാണ് പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ, പ്രതികൾ സ്കൂളിന് സമീപം കാർ നിർത്തിയിട്ട് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ, ഇവ കുട്ടികൾക്ക് വില്പനക്ക് എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു.
      
കാറിനുള്ളിൽ  നാലു ചാക്കുകളിൽ സൂക്ഷിച്ച  3285 പാക്കറ്റ് ഗണേഷ്, 1500 പാക്കറ്റ്  ഉൾക്കൊള്ളുന്ന രണ്ട് ചാക്ക് ഹാൻസ്, 448 പാക്കറ്റ് ഉൾക്കൊള്ളുന്ന ഒരു ചാക്ക് കൂൾ ലിപ് എന്നിവ കണ്ടെടുത്തു.

നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നത് തടയാനുള്ള നിയമത്തിലെ വകുപ്പുകൾക്കൊപ്പം, ബാലനീതി നിയമത്തിലെ വകുപ്പ് 77 കൂടിച്ചേർത്താണ് യുവാക്കൾക്കെതിരെ കേസ് എടുത്തു. പത്തനംതിട്ട എസ് ഐ ജെ യു ജിനു, സി പി ഓമാരായ സച്ചിൻ, മിഥുൻ എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഫിൻ്റെ നാലാമത് ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു

. പത്തനംതിട്ട: സ്റ്റേജ് കലാകാരന്മാരുടെ സംഘടനയായ കാഫിൻ്റെ നാലാമത് ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ  ഉത്ഘാടനം നിർവഹിച്ചു. കലാരംഗത്ത് വലിയ കഴിവുകൾ ഒന്നും തന്നെ  ഉള്ള...

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്...
- Advertisment -

Most Popular

- Advertisement -