Monday, May 25, 2026
No menu items!

subscribe-youtube-channel

HomeNewsവൻ തോതിൽ...

വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു: ഒരാൾ അറസ്റ്റിൽ

റാന്നി : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് സൂക്ഷിക്കുകയും കച്ചവടം ചെയ്യുകയും ചെയ്ത സ്റ്റേഷനറി കടയുടമയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി വലിയകുളം കൈതതടത്തിൽ പാന്റ് രാജൻ എന്നറിയപ്പെടുന്ന എസ്. രാജൻ (65) ആണ് പിടിയിലായത്.

കടയിൽ നിന്ന് നാല് ബക്കറ്റുകളിലും രണ്ട് ചാക്കുകളിലുമായി സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇട്ടിയപ്പാറ അടച്ചിപ്പുഴ റോഡിലെ വാടകക്കെട്ടിടത്തിൽ ഇയാൾ നടത്തുന്ന  രണ്ടുമുറിക്കടയിലാണ്  വില്പനക്കായി സൂക്ഷിച്ചിരുന്നത്. അനധികൃത കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്നായിരുന്നു പരിശോധന.

കടയുടെ വരാന്തയിൽ പ്ലാസ്റ്റിക് മേശക്കടിയിൽ ബക്കറ്റുകളിലും ചാക്കുകളിലുമായി സൂക്ഷിച്ച ഇവയിൽ പൊട്ടിക്കാത്ത 120 പാക്കറ്റും പൊട്ടിച്ച 450 പാക്കറ്റും, ഹാൻസും, 350 പാക്കറ്റ് കൂളുമാണ് ഉണ്ടായിരുന്നത്. ഒരു പാക്കറ്റിൽ 15 കവർ ആണ് ഉണ്ടാവുക. ചോദ്യം ചെയ്തപ്പോൾ ഇവ കൈവശം വയ്ക്കുന്നതിനുള്ള അനുമതി  ഇല്ലായിരുന്നു.  തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എ എസ് ഐ കൃഷ്ണൻകുട്ടി, എസ് സി പി ഓ അജാസ് ചാറുവേലിൽ, സി പി ഓമാരായ ഗോകുൽ കണ്ണൻ, അശോകൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല

ആലപ്പുഴ: ഏപ്രില്‍ ഒന്നിന്  ട്രഷറി ഇടപാടുകള്‍ ഉണ്ടായിരിക്കില്ല. 2025-26 സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31ന് ട്രഷറിയിലെ നീക്കിയിരിപ്പ് തുക പൂര്‍ണമായും ബാങ്കില്‍ തിരിച്ചടയ്ക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന്  ആലപ്പുഴ റവന്യൂ ജില്ലാ പരിധിയിലെ ആലപ്പുഴ, ചെങ്ങന്നൂര്‍...

ചങ്ങനാശ്ശേരി മാർക്കറ്റ് പൈതൃകമായി നിലനിർത്തുന്നതിന് 3കോടി രൂപ – അഡ്വ. ജോബ് മൈക്കിൾ എംഎൽഎ

ചങ്ങനാശ്ശേരി: പൈതൃകവും പ്രൗഡിയും ഒട്ടും നഷ്ടപ്പെടാതെ തന്നെ അടിമുടി മാറാൻ ഒരുങ്ങി ചങ്ങനാശ്ശേരി മാർക്കറ്റ്. ഇതിൻ്റെ പ്രാരംഭ നടപടി എന്ന നിലയിൽ എംഎൽഎയും മുൻസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും മാർക്കറ്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. ചങ്ങനാശ്ശേരി...
- Advertisment -

Most Popular

- Advertisement -