Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsകാനനപാത വഴി...

കാനനപാത വഴി വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണം: വനം വകുപ്പ്

ശബരിമല: കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും മുക്കുഴി വഴി രാവിലെ 7 മുതല്‍ 3 വരെയും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. തിരിച്ച് ശബരിമലയില്‍ പുല്ലുമേട് വഴി രാവിലെ 8 മുതല്‍ 11 വരെയേ പ്രവേശനം അനുവദിക്കുകയുള്ളുവെന്ന്  വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

കാനനപാത വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യാന്‍ പാടുള്ളു. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികള്‍ കയറാതിരിക്കുക. തീര്‍ഥാടകര്‍ പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങള്‍ വനങ്ങളില്‍ വലിച്ചെറിയാനോ പാടില്ല.

മലമൂത്ര വിസര്‍ജനത്തിനായി ബയോടോയ്‌ലറ്റുകള്‍ ഉപയോഗിക്കണം. ഭക്ഷണ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കുരങ്ങുകള്‍ ഉള്‍പ്പെടെ ഒരുവിധ  വന്യജീവികളെയും സമീപിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാതിരിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മത്സ്യബന്ധനം : രണ്ട് യാനങ്ങൾ പിടികൂടി : 20,000 രൂപ പിഴ ഈടാക്കി

ആലപ്പുഴ: കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നീ ഭാഗങ്ങളിലെ കിഴക്കൻ കായൽ മേഖലകളിൽ  അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന...

തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി

തിരുവനന്തപുരം : പത്തനംതിട്ടയ്ക്ക് ശേഷം തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണി.ഇമെയില്‍ വഴി ഉച്ചയോടെയാണ് ബോംബ് ഭീഷണി മുഴക്കി അജ്ഞാത സന്ദേശമെത്തിയത്.തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു...
- Advertisment -

Most Popular

- Advertisement -