Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsസിപിഐ എം...

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനം തുടങ്ങി

തിരുവല്ല : സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനത്തിന്  തുടക്കമായി. ആലംതുരുത്തി റിയോ ടെക്സാസ് കൺവൻഷൻ സെൻ്ററിൽ ഒരുക്കിയിട്ടുള്ള കെ എസ് പണിക്കർ നഗറിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രതിനിധി സമ്മേളനം ആരംഭിച്ചത്.

ഏരിയാ കമ്മറ്റി അംഗം പി ഡി മോഹനൻ പതാക ഉയർത്തി. സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി ഡി മോഹൻദാസ് അധ്യക്ഷനായി.

സ്വാഗത സംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ഏരിയാ ആക്ടിംഗ് സെക്രട്ടറി പി ബി സതീശ് കുമാർ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, പി.ആർ പ്രസാദ്‌, നിർമ്മലാദേവി, സ്വാഗത സംഘം ജനറൽ കൺവീനർ ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.

ഏരിയാ കമ്മറ്റി അംഗങ്ങളായ അഡ്വ. പ്രമോദ് ഇളമൺ രക്തസാക്ഷി പ്രമേയവും, അഡ്വ. ജെനു മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാലസംഘം പ്രവർത്തകർ സ്വാഗത നൃത്തം അവതരിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് പുതിയ കമ്മറ്റി തെരെഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. ശനിയാഴ്‌ച വൈകിട്ട് 4ന് സൈക്കിൾ മുക്കിൽ നിന്നും പ്രകടനവും റെഡ് വാളൻ്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ  സമ്മാനം :  മൂന്ന് പദ്ധതികൾക്ക് പ്രധാനമന്ത്രി  ഇന്ന് തുടക്കം കുറിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തലസ്ഥാനമായ ഡൽഹിയിൽ കാർഷിക മേഖലയ്‌ക്കായി മൂന്ന് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിക്കും. പ്രധാനമായും 35,440 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യൻ കാർഷിക...

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ...
- Advertisment -

Most Popular

- Advertisement -