Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്ഐ മദ്യപിച്ച്...

എസ്ഐ മദ്യപിച്ച് ബഹളം ഉണ്ടാക്കി തീർഥാടകർക്ക് ശല്യം സൃഷ്ടിച്ച സംഭവം:  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

ശബരിമല : നിലയ്ക്കലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐയെ മദ്യപിച്ച് ബഹളം വച്ച് തീർഥാടകർക്ക് ശല്യം സൃഷ്ടിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.

മലപ്പുറം എംഎസ് പിയിലെ എസ് ഐ ബി. പത്മകുമാറാണ് വെള്ളി രാത്രി 11.30 ന് നിലയ്ക്കലിലെ ഹോട്ടൽ ജീവനക്കാരെയും അവിടെ എത്തിയ ഗബരിമല തീർഥാടകരെയും അസഭ്യം പറഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് ഡിവൈഎസ്പി സ്ഥലത്ത് എത്തി കസ്റ്റഡിയിൽ എടുത്തു.

വൈദ്യ പരിശോധനയിൽ എസ് ഐ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. എസ്ഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മകഥാ വിവാദം : ഡി.ജി.പിക്ക് പരാതി നൽകി ഇ.പി ജയരാജൻ

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി .തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ആത്മകഥ ഇതേ...

ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി മാറി –  വെള്ളാപ്പള്ളി നടേശൻ

തിരുവല്ല: ജാതിചിന്ത മറ്റെന്നത്തേക്കാളും വളരെ കൂടിയൊരു കാലഘട്ടമായി ഇന്ന് മാറിയെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -