Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsനഴ്സിങ് വിദ്യാർഥിനി ...

നഴ്സിങ് വിദ്യാർഥിനി  കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ചുട്ടിപ്പാറയിൽ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണാ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥിനികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റേതാണ് ഈ നിർണായക തീരുമാനം. ഇന്നലെ കലാമണ്ഡലത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മോഹിനിയാട്ടം നടന്നിരുന്നു....

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങു: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ക്ഷണം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം. നിയുക്ത മുഖ്യമന്ത്രി വിധി സതീശന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ക്ഷണക്കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കര്‍ണാടക...
- Advertisment -

Most Popular

- Advertisement -