Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKollamഓട്ടത്തിനിടെ ഗുരുവായൂര്‍...

ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികള്‍ വേര്‍പ്പെട്ടു: വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി

കൊല്ലം: ഓട്ടത്തിനിടെ ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ്സിന്റെ ബോഗികൾ വേര്‍പ്പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു സംഭവം. ട്രെയിന്റെ വേഗത കുറഞ്ഞതിനാൽ  വലിയ അപകടം ഒഴിവായി.

ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വേർപെട്ടത്. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നം പരിഹരിച്ചു. 40 മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലഗതാഗത ബോട്ടുകളിൽ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കുവാൻ  ഗതാഗത വകുപ്പിൻ്റെ  നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത...

പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം – രമേശ് ചെന്നിത്തല

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ഭാരതീയ ന്യായസംഹിത 107 അനുസരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ...
- Advertisment -

Most Popular

- Advertisement -