Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദ സമാധി...

വിവാദ സമാധി : മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം : ഹൈക്കോടതി

കൊച്ചി : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട് മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച് ഹൈക്കോടതി.മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് നി​ഗമനത്തിൽ കോടതിക്ക് എത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട് പൊലീസും സർക്കാരും നടത്തുന്ന അന്വേഷണത്തിൽ കോടതി ഇടപെടാൻ ആകില്ല.കോടതി പറഞ്ഞു .

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി .കല്ലറ തുറക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഹർജിയിൽ ജില്ലാ കലക്ടർക്ക് കോടതി നോട്ടിസ് അയച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലാ പബ്ലിക് സ്റ്റേഡിയം : മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു

തിരുവല്ല : തിരുവല്ലാ പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിന് എത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന് ചുറ്റുപാടുമുള്ള മാലിന്യം ശേഖരണത്തിനെതിരെയാണ് പരാതി ശക്തമാകുന്നത്. മാലിന്യം...

മണ്ണാറശാല ആയില്യം : 12ന് പ്രാദേശിക അവധി

ആലപ്പുഴ : മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12-ന്  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം...
- Advertisment -

Most Popular

- Advertisement -