Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeCareerകഞ്ചാവ് വേട്ട...

കഞ്ചാവ് വേട്ട : 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി  പിടിയിൽ

പത്തനംതിട്ട : ജില്ലാ പോലീസ് ഡാൻസാഫ് സംഘവും കൊടുമൺ പോലീസും നടത്തിയ സംയുക്ത നീക്കത്തിൽ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.

കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്, ഒരാൾ അറസ്റ്റിലായി.പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ കണ്ണൻ ഗണേശൻ, ജിതിൻ, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് ഇന്ന്  11ന് കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ പരിശോധന നടത്തിയാണ് പോലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്.  രണ്ടു മൊബൈൽ ഫോണുകളും, 4  പാക്കറ്റുകളിലായി സൂക്ഷിച്ച  4.800 കിലോ ഗ്രാം കഞ്ചാവും കണ്ടെടുത്തു.  വിശദമായി ചോദ്യം ചെയ്തപ്പോൾ വിൽക്കാൻ എത്തിച്ചതാണെന്ന് ഇയാൾ  സമ്മതിച്ചു.

തുടർന്ന്  വിശദമായ മൊഴി എടുത്ത ശേഷം  അറസ്റ്റ് രേഖപ്പെടുത്തി.  നർകോട്ടിക് സെൽ ഡി വൈ എസ് പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.  പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് ഓപ്പറേഷൻ തണ്ടർ: ഡ്രൈ ഡേ ദിനത്തിൽ മദ്യം വിറ്റ യുവാവ് പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നവരെ കണ്ടെത്താൻ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടയം അതിരമ്പുഴ മാന്നാനം നാല്പാ ത്തിമല ഭാഗത്ത്...

10 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂർ : തൃശൂർ ചേലക്കരയിൽ 10 വയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു .ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം...
- Advertisment -

Most Popular

- Advertisement -