Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiകുസാറ്റ് ദുരന്തം...

കുസാറ്റ് ദുരന്തം : മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പ്രതികൾ

കൊച്ചി : കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ 3 പേരെ പ്രതികളാക്കി അന്വേഷണ സം​ഘം കുറ്റപത്രം സമർപ്പിച്ചു.മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ ​ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ മുന്‍ രജിസ്ട്രാറെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.2023 നവംബര്‍ 25നാണ് കുസാറ്റിലെ സംഗീതനിശ നടക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിൽ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ  വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31)...

Kerala Lotteries Results : 07-08-2025 Karunya Plus KN-584

1st Prize ₹1,00,00,000/- PN 612922 (KOTTAYAM) Consolation Prize ₹5,000/- PO 612922 PP 612922 PR 612922 PS 612922 PT 612922 PU 612922 PV 612922 PW 612922 PX 612922...
- Advertisment -

Most Popular

- Advertisement -