Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorകുടംബശ്രീ ദേശീയ...

കുടംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ( ജനു 20) തിരി തെളിയും

ചെങ്ങന്നൂർ: കുടുംബശ്രീ ദേശീയ സരസ് മേളക്ക് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ ഇന്ന് തിരി തെളിയും.പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന്
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം നടൻ മോഹൻലാലിന് സമ്മാനിക്കും. സ്റ്റീഫൻ ദേവസി ഷോയും  നടക്കും.

തുടർന്നുള്ള  ദിവസങ്ങളിൽ ചലച്ചിത്ര താരങ്ങൾ,പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവി കലാപരിപാടികൾ,മെഗാഷോകൾ,സെമിനാറുകൾ,ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ, ഫ്ളവർഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.

കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ 100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാകും.മേള 31 ന് സമാപിക്കും.

ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്കുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെയുള്ള സംരംഭകരെ പങ്കെടുപ്പിച്ചു നടത്തുന്ന പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ്‌ മേളക്കാണ് ചെങ്ങന്നൂർ സാക്ഷിയാകുന്നത്. സരസ്‌മേളയില്‍ പ്രവേശനം സൗജന്യമാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചിക്കോട് മരച്ചില്ല വെട്ടുമ്പോൾ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

പാലക്കാട് :കഞ്ചിക്കോട് വൈദ്യുത പോസ്റ്റിനു സമീപമുള്ള മരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.തമിഴ്നാട് സ്വദേശി ശക്തിവേൽ (45) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള സ്വകാര്യ...

അതിതീവ്ര മഴ : റെഡ് അലർട്ട് പ്രഖ്യാപിച്ചു

 തിരുവനന്തപുരം : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 15) മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ,...
- Advertisment -

Most Popular

- Advertisement -