Tuesday, July 1, 2025
No menu items!

subscribe-youtube-channel

HomeNewsശശി തരൂരിന്...

ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് ആട്ടോ തൊഴിലാളികൾ.

തിരുവനന്തപുരം: നഗരത്തിലെ നൂറുകണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികൾ തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം ഒരുമിച്ച് ചേർന്ന് തിരുവനന്തപുരം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ഡോ: ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു.

പെട്രോൾ, ഡീസൽ വില വർധനയും,വർദ്ധിപ്പിച്ച നികുതികളും പെർമിറ്റ് തുകയും ലക്ഷക്കണക്കിനു വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്നൂവെന്നും,ഓട്ടോറിക്ഷാതൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിന് ദേശീയതലത്തിൽ ഒരു കമ്മീഷനെ നിയമിക്കുന്നതിനും തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഇ എസ് ഐ പദ്ധതി ഏർപ്പെടുത്തുന്നതിനും മുൻകൈയെടുക്കുമെന്നും ഡോക്ടർ ശശി തരൂർ പ്രസ്താവിച്ചു.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പെട്രോൾ ഡീസൽ അധികനികുതി ഒഴിവാക്കി,ദുരിതത്തിലായ ഓട്ടോ തൊഴിലാളികളെ സഹായിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

ഓട്ടോ ടാക്സി ലേബർ യൂണിയൻ ഐഎൻടിയുസി സംഘടിപ്പിച്ച സ്ഥാനാർത്ഥിയുമായുള്ള ഓട്ടോക്കൂട്ടം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.

ഓട്ടോ ,ടാക്സി ലേബർ യൂണിയൻ സംസ്ഥാന പ്രസിഡൻ്റും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ വി. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് ജീവൻ അപകടത്തിലായ രണ്ട് പെൺകുട്ടികളെ ഒഴുക്കിലെടുത്തു ചാടി ജീവൻരക്ഷിച്ച  ഓട്ടോറിക്ഷാ തൊഴിലാളി പ്രിൻസിന് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ മെമെന്റോയും പൊന്നാടയും തരൂർ നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് പരാതിക്കാരി

കൊച്ചി : മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിൻവലിക്കില്ലെന്ന് പരാതിക്കാരിയായ നടി .കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു.ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്താലാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും. ഭർത്താവ്...

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയ സംഭവം : രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം : കേരളത്തിലെ മെഡിക്കൽ മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തില്‍ രണ്ടു പേരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തു.മായാണ്ടി, മനോഹരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മാലിന്യം എത്തിച്ചതിന് ഉത്തരവാദികളായ...
- Advertisment -

Most Popular

- Advertisement -