Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsകേന്ദ്ര പ്രതിരോധ...

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനം : ആറന്മുളയിൽ ഗതാഗത ക്രമീകരണങ്ങൾ

പത്തനംതിട്ട : സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് ആറന്മുള ശ്രീ വിജയനന്ദ വിദ്യാപീഠത്തിൽ ഇന്ന് (22) വൈകിട്ട് 4 ന് എത്തുന്ന കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനത്തോടനുബന്ധിച്ച് ആറന്മുളയിലും സമീപപ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തിരുവല്ല ഭാഗത്ത് നിന്നും കോഴഞ്ചേരി പത്തനംതിട്ട എന്നിവടങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ മാരാമൺ ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് നെടുംപ്രയാർ വഴി യാത്ര തുടരേണ്ടതാണ്. പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന വാഹനങ്ങൾ ഇലന്തൂർ ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് ഇലന്തൂർ ഗണപതി ക്ഷേത്രം,  ഇലവുംതിട്ട, കിടങ്ങന്നൂർ വഴി പോകേണ്ടതാണ്.

കുളനടയിൽ നിന്നും കോഴഞ്ചേരിയിലേക്ക് എത്തുന്നവ കിടങ്ങന്നൂർ, കോട്ട, ആഞ്ഞലിമൂട് വഴി പുല്ലാട് എത്തി യാത്ര തുടരണം. റാന്നിയിൽ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന വാഹനങ്ങൾ വാഴക്കുന്നം, വട്ടക്കാവ്,  നെല്ലിക്കാല എത്തി ഇടത്തേക്ക് തിരിഞ്ഞ് ഇലന്തൂർ വഴി പോകണം.

ചെങ്ങന്നൂരിൽ നിന്നും ആറന്മുളയിലേക്ക് വരുന്ന വാഹനങ്ങൾ ആറാട്ടുപുഴ പാലം,  കോയിപ്പുറം വഴി പുല്ലാടെത്തി യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃതമായി തോക്ക് കൈവശം വച്ചതിന് മലയാളികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

ബെം​ഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ച രണ്ടു മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ.മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഹർ, അബ്ദുൾ നിസാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും ഇവരുടെ പക്കലുണ്ടായിരുന്ന ഒരു പിസ്റ്റൾ, ഒരു...

കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്  നിരവധി പേർക്ക് പരിക്കേറ്റു

മല്ലപ്പള്ളി:  കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. തോട്ടഭാഗം - മല്ലപ്പള്ളി റോഡിൽ കല്ലൂപ്പാറ ചന്തയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തിരുവല്ലായിൽ...
- Advertisment -

Most Popular

- Advertisement -