Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാലയങ്ങളിൽ സ്വകാര്യ...

വിദ്യാലയങ്ങളിൽ സ്വകാര്യ ഏജൻസികൾ  നടത്തുന്ന വിവരശേഖരണത്തിനു വിലക്ക് ഏർപ്പെടുത്തി

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശിച്ചു സ്വകാര്യ ഏജൻസികളും വ്യക്തികളും നടത്തുന്ന വിവരശേഖരണത്തിനും സർവേകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തി.

വകുപ്പിന്റെയോ സർക്കാറിന്റെയോ മുൻകൂർ അനുമതിയില്ലാതെ കുട്ടികളിൽ നിന്നോ അധ്യാപകരിൽ നിന്നോ വിവരങ്ങൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും കരിയർ ഗൈഡൻസ്, ബോധവൽക്കരണം, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയുടെ മറവിൽ സ്‌കൂളുകളിൽ കയറി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളും ഫോൺ നമ്പറുകളും ശേഖരിക്കുന്നതായി പരാതിയുണ്ടായിരുന്നു.

ഇത്തരം വിവരങ്ങൾ പിന്നീട് വാണിജ്യ ആവശ്യങ്ങൾക്കോ തെറ്റായ പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വകുപ്പിന്റെ ഇടപെടൽ. വിദ്യാഭ്യാസ വകുപ്പിന്റെയോ അതത് വിദ്യാഭ്യാസ ഓഫീസർമാരുടെയോ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു ഏജൻസിയെയും സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
​
വിലക്ക് ലംഘിച്ച് വിവരശേഖരണത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന പ്രധാന അധ്യാപകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും.
കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോൺ നമ്പർ, വിലാസം തുടങ്ങിയ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാലയങ്ങളുടെ ഉത്തരവാദിത്തമാണ്.

സ്കൂളുകളുടെ അധ്യയന അന്തരീക്ഷത്തെ ബാധിക്കുന്ന രീതിയിലുള്ള ഇത്തരം ഇടപെടലുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കാൻ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കമന്ററി പറയാം, സ്വർണ്ണനാണയങ്ങൾ നേടാം; നെഹ്റുട്രോഫി കമന്ററി മത്സരം ആഗസ്റ്റ് 09 ന്

ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ആഗസ്റ്റ് ഒമ്പതിന് രാവിലെ 9 .30 ന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് മിനി...

യുഡിഎഫ് അടിത്തറ വിപുലീകരിക്കും : വിഡി സതീശന്‍

കൊച്ചി : യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇപ്പോള്‍ കാണുന്ന യുഡിഎഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പ് നേരിടുന്ന യുഡിഎഫ്. രാഷ്ട്രീയ പാര്‍ട്ടികള്‍ വന്നേക്കാം എന്നതിനപ്പുറം, വലിയൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി...
- Advertisment -

Most Popular

- Advertisement -