Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ ആംബുലൻസ്...

കൊട്ടാരക്കരയിൽ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മരണം

കൊട്ടാരക്കര : കൊട്ടാരക്കരയിൽ രോഗിയുമായിപ്പോയ ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു.അടൂർ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്.എംസി റോഡിൽ സദാനന്ദപുരത്തുവച്ച് രാത്രി 12 മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസിൽ തമ്പിയുടെയും ശ്യാമളയുടെയും മക്കളുൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. കോഴി കയറ്റിവന്ന ലോറിയിൽ നാലുപേരും ഉണ്ടായിരുന്നു.അടൂരിൽ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും

തിരുവനന്തപുരം : മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ...

വേമ്പനാട് കായല്‍ പുനരുജ്ജീവനം: പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് മെഗാ കാമ്പയിന്‍ 18ന്

ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന്‍  ജനുവരി 18 ന് രാവിലെ 7 .30  ന്  സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍   ജില്ലാ...
- Advertisment -

Most Popular

- Advertisement -