Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് വിൽപ്പനക്കായി...

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ വിധിച്ചത്. കേസിൽ ഒന്നും രണ്ടും പ്രതികളായ കോട്ടയം മണിമല മൂക്കട, കാവൽ, പുളിക്കൽ വീട്ടിൽ ബിജുമോൻ രാഘവൻ (-38 ), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയിൽ വീട്ടിൽ കെ കെ സാബു (52 )എന്നിവരെ 25000 രൂപ വീതം പിഴയും വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ 5 മാസത്തെ അധികതടവുകൂടി അനുഭവിക്കണം.  മൂന്നാം പ്രതി മണിയപ്പനെ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ആർ അനിൽകുമാർ ഹാജരായി.

2 കിലോ 900 ഗ്രാം കഞ്ചാവ് വിൽപ്പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള  ഓട്ടോറിക്ഷയിൽ ഒന്നും രണ്ടും പ്രതികൾ ചേ‍ർന്ന്  കൊണ്ടു പോകുന്നതായികണ്ട് 2022 ജൂലൈ നാലിന് രാത്രി  കൊല്ലമുള  കൂത്താട്ടുകുളം – കാക്കനാട്ട് പടിയിൽവച്ച് പോലീസ് പിടികൂടിയെന്നതാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽനിന്ന് കേരളത്തിന്റെ പ്രതിനിധിയെ മാറ്റി. കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റി പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു.വ്യക്തിപരമായ കാരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ടി.കെ.ശിവരാജനെ മാറ്റുന്നു...

ആറന്മുള ഉതൃട്ടാതി വള്ളംകളി : പത്തനംതിട്ട ജില്ലയ്ക്ക് സെപ്റ്റംബര്‍ 9 ന് (ചൊവ്വ) അവധി

പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി,പൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 9 (ചൊവ്വ) ന് പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍...
- Advertisment -

Most Popular

- Advertisement -