Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsജി.എസ്.ടി വകുപ്പിന്റെ...

ജി.എസ്.ടി വകുപ്പിന്റെ പരിശോധന ; 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിലെ ഇന്റവലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം ‘ഓപ്പറേഷൻ റെയർ റാക്കൂൺ’ എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് യുവാവ് 19 കാരിയായ സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ചു

പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ യുവാവ് 19 കാരിയായ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു.എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണു (19) വെട്ടേറ്റത്.സംഭവത്തിൽ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പൊലീസ് കസ്റ്റഡിയിലെടുത്തു....

2024 ലെ ജലോത്സവം : നിരണം ചുണ്ടൻ വ്യാഴാഴ്ച നീരണിയും

തിരുവല്ല : 2024ലെ ജലോത്സവത്തിനായി പത്തനംതിട്ട ജില്ലയുടെ പ്രഥമ ചുണ്ടനായ നിരണം ചുണ്ടൻ വ്യാഴാഴ്ച 8 മണിക്ക് നീരണിയും.  നിരണം ചുണ്ടന്റെ മൂന്നാം നെഹറു ട്രോഫി മത്സരമാണ് 2024 ആഗസ്റ്റ് 10 ന്...
- Advertisment -

Most Popular

- Advertisement -