Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeAgricultureഗോസമൃദ്ധി ഇന്‍ഷുറന്‍സ്...

ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി

പത്തനംതിട്ട : ജില്ലയില്‍ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി ഗോസമൃദ്ധി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പശു, എരുമ എന്നിവയ്ക്കും ക്ഷീരകര്‍ഷകര്‍ക്കുമാണ് ഇന്‍ഷുറന്‍സ് ലഭിക്കുക. കന്നുകാലികളെ ഒന്ന്, മൂന്ന് വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉല്‍പാദനക്ഷമത നഷ്ടപ്പെടല്‍, കര്‍ഷകന്റെ മരണം എന്നിവയ്ക്കാണ് പരിരക്ഷ ലഭിക്കുക.

രണ്ടു മുതല്‍ 10 വയസുള്ള പ്രതിദിനം ഏഴ് ലിറ്റര്‍ പാല്‍ ഉല്‍പാദനശേഷിയുള്ള പശു, എരുമ, ഏഴ് മാസം ഗര്‍ഭിണികളായ കിടാരികളും ഗര്‍ഭാവസ്ഥയിലുള്ള കറവവറ്റിയ പശുക്കള്‍ എന്നിവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. ഒരു വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 1356 രൂപയും എസ്‌സി/ എസ്ടി 774 രൂപയും നല്‍കേണം. 100 രൂപ പ്രീമിയത്തില്‍ കര്‍ഷകന് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് ജനറല്‍ വിഭാഗം 3319 രൂപയും എസ്സി എസ്ടി വിഭാഗം 1892 രൂപയും നല്‍കണം.

പദ്ധതിയില്‍ അംഗമാകാന്‍ അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: പൊലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല: ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ,എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പി മാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി : ആറാട്ട് വെള്ളിയാഴ്ച

ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി. ഈ മലയാള വർഷത്തിലെ നാലാമത്തെ തൃപ്പൂത്താണ്.  വെള്ളിയാഴ്ച രാവിലെ 7 ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട്  നടക്കും.
- Advertisment -

Most Popular

- Advertisement -