Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryവാഹനാപകടത്തിൽ വിദ്യാർഥി...

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

കോഴഞ്ചേരി: മഹാണി മലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടൂ വിദ്യാർഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസി പ്രകാശിന്റെയും മകൻ ആകാശ് (അമ്പാടി – 17) ആണ് മരിച്ചത്. കടമ്മനിട്ട ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.

കാരംവേലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയായ സഹോദരനെ സ്‌കൂളിൽ വിട്ടിട്ട് തിരികെ വരുന്ന വഴി മഹാണിമല ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ആലുങ്കൽ ഭാഗത്ത് നിന്നും നെല്ലിക്കാലായിലേക്ക് ലോഡിംഗ് തൊളിലാളികളുമായി പോയ ടെമ്പോയുമായാണ് ഇടിച്ചത്.

ഉടൻ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആദിത്യൻ, അനശ്വര, ആദർശ്. സംസ്‌കാരം തിങ്കൾ 2ന് വീട്ടുവളപ്പിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

കൊച്ചി: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. അദ്ദേഹം...

റോഡ് ഉദ്ഘാടനം ചെയ്‌തു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചാലക്കുഴി- പുത്തന്‍തോട്, ഞവരാന്തി പടി - കളത്തില്‍ പടി കമ്മ്യൂണിറ്റി ഹാള്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -