Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന വനിതാരത്ന...

സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേർത്തല വാരനാട് തെക്കേവെളിയിൽ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ വയനാട് മുട്ടിൽ നോർത്ത് തേനാട്ടി കല്ലിങ്ങൽ ഷെറിൻ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ വയനാട് മാടക്കര കേദാരം വിനയ എ.എൻ., വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി തിരുവനന്തപുരം ജഗതി സി.എസ്. റോഡ്, സീമെക്സ് സെന്റർ ഡോ. നന്ദിനി കെ. കുമാർ, കലാ രംഗത്ത് ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി.കെ. മേദിനി എന്നിവരെ തെരഞ്ഞെടുത്തു.

വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വീണാ ജോർജ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയെ വിസ്മയത്തിലാഴ്ത്തി “നിഴലാഴ”ത്തിലെ തോൽപ്പാവകൾ

തിരുവല്ല: പെരിങ്ങര പി എം വി  ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്  സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത...

Kerala Lotteries Results : 10-09-2024 Sthree Sakthi SS-432

1st Prize Rs.7,500,000/- (75 Lakhs) SR 416465 (KOLLAM) Consolation Prize Rs.8,000/- SN 416465 SO 416465 SP 416465 SS 416465 ST 416465 SU 416465 SV 416465 SW 416465 SX...
- Advertisment -

Most Popular

- Advertisement -