Tuesday, March 11, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്‍റെ...

നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന്  ഭാര്യ മഞ്ജുഷ

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയും കണ്ണൂര്‍എഡിഎമ്മും ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകല്‍ ശരിയാണെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ.

നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്നും സംഭവത്തിൽ ഗൂഢാലോചന വ്യക്തമാണെന്നും മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ യ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കലക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്.

എന്നാൽ  അവരിലേക്ക് അന്വേഷണം നീളുന്നില്ല. കുടുംബത്തിന് ആശ്വാസമാണ് പുതിയ റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് നിയമ പോരാട്ടത്തിന് ശക്തി പകരും.

നവീൻ ബാബിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും മഞ്ജുഷ പറഞ്ഞു

നവീൻ ബാബുവിന്‍റെ മരണത്തിൽ മുഖ്യപ്രതി ടിവി പ്രശാന്ത് ആണെന്നും അയാളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും മഞ്ജുഷ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ് വയസ്സുകാരിയുടെ വലിയമനസ്സ് : കുടുക്ക സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക്

ആലപ്പുഴ : വയനാട് ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആറ് വയസ്സുകാരിയുടെ കരുതല്‍. കാരൂര്‍ ന്യൂ എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ബി. അനുഗ്രഹയാണ് രണ്ടു വര്‍ഷമായി കുടുക്കയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം : ഒൻപത് ജവാന്മാർക്ക് വീരമൃത്യു

റായ്പ്പൂർ : ഛത്തീസ്‌ഗഡിലെ ബിജാപുരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ബിജാപൂരിലെ ബെദ്രെ-കുത്രു റോഡിലാണ് സംഭവം. സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോ​ഗിച്ച് തകർക്കുകയായിരുന്നു. ജില്ലാ റിസർവ് ​ഗാർഡ് (DRG)...
- Advertisment -

Most Popular

- Advertisement -