Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മെഡിക്കല്‍...

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ആലപ്പുഴ : ഗവ. ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലുള്ള കാത്ത് ലാബിലെ നോണ്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള താല്‍ക്കാലിക ഒഴിവിലേക്ക് (2 എണ്ണം) അപേക്ഷ ക്ഷണിച്ചു. 

എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പ്ലസ്ടു വിജയവും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഗവണ്‍മെന്റ് ആശുപത്രിയിലെ കാത്ത് ലാബില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയവും.

പ്രായപരിധി 2025  മാര്‍ച്ച് ഒന്നിന് 40 വയസ് കവിയരുത്. ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ മാര്‍ച്ച് 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് നേരിട്ടോ തപാൽ  വഴിയോ  എത്തിക്കുക. ഫോണ്‍: 0477-2282021. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ...

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ,...
- Advertisment -

Most Popular

- Advertisement -