Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKannurബിജെപി പ്രവർത്തകൻ...

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് : ടിപി വധക്കേസ് പ്രതിയുൾപ്പെടെ 9 പേർ കുറ്റക്കാർ

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് എളമ്പിലായി സൂരജി(32)നെ വെട്ടിക്കൊന്ന കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവരെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പത്താം പ്രതി പ്രകാശനെ കോടതി വെറുതെ വിട്ടു. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2005 ഓഗസ്റ്റ് 7നായിരുന്നു കൊലപാതകം .ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേയ്ഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ് .

ഒന്നാം പ്രതി പി.കെ.ഷംസുദീൻ, 12–ാം പ്രതി ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണയ്ക്കു മുൻപ് മരിച്ചു .കൊലപാതകം നടന്ന് 19 വർഷത്തിന് ശേഷമാണ് കോടതി വിധിയുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് 28 ന് ആരംഭിക്കുന്നു. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ 113 ഏക്കറിലെ കൃഷിയാണ് ഇക്കുറി ആദ്യ കൊയ്ത് തുടങ്ങുന്നത്. തമിഴ് നാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ബുക്ക്...

പളളിയോട സേവാസംഘം ഭരണ സമിതി തിരഞ്ഞെടുപ്പ്: കെ.വി.സാംബദേവന്‍ നയിച്ച പാനലിന് സമ്പൂര്‍ണ വിജയം

ആറന്മുള: ആറന്മുള പളളിയോട സേവാസംഘത്തിന്റെ 2024-27 വര്‍ഷത്തെ ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. സേവാസംഘം മുന്‍ പ്രസിഡന്റ് കെ.വി.സാംബദേവന്‍ നയിച്ച പാനലിന് സമ്പൂര്‍ണ വിജയം. 17 അംഗ ഭരണ സമിതിയിലേക്ക് ആണ് തിരഞ്ഞെടുപ്പ്...
- Advertisment -

Most Popular

- Advertisement -