Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsഇന്നും നാളെയും...

ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പൊതുവിടങ്ങളിൽ ശുചീകരണം

തിരുവനന്തപുരം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പഞ്ചായത്തുതല പൊതുവിട ശുചീകരണം 22, 23 തീയതികളിൽ നടക്കും. മാലിന്യമുക്ത നവകേരളത്തിന്റെ തദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ 30 ന് നടക്കുന്നതിന്റെ മുന്നോടിയായാണിത്.

എല്ലാ പഞ്ചായത്തുകളിലും ഹരിതകർമസേനയുടെ നേതൃത്വത്തിൽ അജൈവമാലിന്യശേഖരണം നടക്കുന്നുണ്ട്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും പഞ്ചായത്തുകൾ ഏർപ്പെടുത്തുന്നുണ്ട്. എങ്കിലും ചിലയിടങ്ങളിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന പ്രവണത ഇപ്പോഴുമുണ്ട്. നിയമം കർക്കശമാക്കുകയും ഇത്തരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടി പിഴ ഈടാക്കുകയും ചെയ്യന്നുണ്ടെങ്കിലും നേരത്തേ നിക്ഷേപിക്കപ്പെട്ടതുൾപ്പെടെ ചിലയിടങ്ങളിൽ മാലിന്യക്കൂനകൾ അവശേഷിക്കുന്നു.

ഇത്തരത്തിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനാണ് ശനിയും ഞായറും പൊതുജനങ്ങളുടെകൂടി സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ മെഗാ ക്ലീനിംഗ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇത്തരത്തിൽ മാലിന്യം നീക്കം ചെയ്യുന്ന പ്രദേശങ്ങളിൽ സാധ്യമായ സ്ഥലങ്ങൾ പൂന്തോട്ടങ്ങൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ഓരോ പഞ്ചായത്തുകൾക്കും ആവിഷ്കരിക്കും.

ജനപ്രതിനിധികൾ, വിദ്യാർഥികൾ, ഹരിതകർമസേന, എൻ.എസ്.എസ്, എസ്.പി.സി, സ്‌കൗട് ആൻഡ് ഗൈഡ്സ്, റെസിഡന്റ്സ് അസോസിയേഷനുകൾ, ജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടികൾ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 11-09-2024 Fifty Fifty FF-110

1st Prize Rs.1,00,00,000/- FT 809978 (MOOVATTUPUZHA) Consolation Prize Rs.8,000/- FN 809978 FO 809978 FP 809978 FR 809978 FS 809978 FU 809978 FV 809978 FW 809978 FX 809978...

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.വൈ.എം.സി.എ സബ് -റീജൺ പുതുശ്ശേരി  എം.ജി.ഡി ഹൈസ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിൽ...
- Advertisment -

Most Popular

- Advertisement -